പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍

അറസ്റ്റിലായ പ്രതികള്‍
അറസ്റ്റിലായ പ്രതികള്‍

നേമം: നാലുമാസം പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിവില്‍പ്പോയ യുവതിയേയും കാമുകനേയും നേമം പോലീസ് അറസ്റ്റുചെയ്തു.

പത്തനംതിട്ട സ്വദേശികളായ നിഷ ആനി വര്‍ഗീസ് (24), മജീഷ് മോഹന്‍ (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവരെ കാണാതായത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ചു വരവേ പ്രതികള്‍ ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. പ്രതികള്‍ പത്തനംതിട്ടയില്‍ എത്തിയതായി മനസ്സിലാക്കിയ പോലീസ് കഴിഞ്ഞ ദിവസം അവിടെ നിന്നാണ് അറസ്റ്റുചെയ്തത്.

നേമം എസ്.എച്ച്.ഒ. രഗീഷ് കുമാര്‍, എസ്.ഐ.മാരായ വിപിന്‍, പ്രസാദ്, എ.എസ്.ഐ.മാരായ പദ്മകുമാര്‍, ശ്രീകുമാര്‍, സി.പി.ഒ.മാരായ ഗിരി, ഉണ്ണിക്കൃഷ്ണന്‍, സാജന്‍ നിള, ആര്യ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
 

Content Highlights: woman eloped with boy friend abandoning child