ജോലിക്കാരിയുമായി ബന്ധമെന്ന് സംശയം; ഭർത്താവിൻ്റെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യ പിടിയിൽ

പ്രതീകാത്മക ചിത്രം | AI Image | Courtesy: Meta AI
പ്രതീകാത്മക ചിത്രം | AI Image | Courtesy: Meta AI

ബെംഗളൂരു: വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിക്കാന്‍ അഞ്ചുലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍നല്‍കിയ ഭാര്യ അറസ്റ്റില്‍. സംഭവത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗസംഘവും അറസ്റ്റിലായി. കലബുറഗിയിലെ ഗാസിപുരിലാണ് സംഭവം. ഗാസിപുര്‍ അട്ടാര്‍ കോമ്പൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്.

മര്‍ദനത്തില്‍ രണ്ടുകാലിനും ഒരു കൈയ്ക്കും പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ഉമാദേവി, ആക്രമണംനടത്തിയ ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരെയാണ് ബ്രഹ്‌മപുര പോലീസ് അറസ്റ്റുചെയ്തത്.

വെങ്കടേശിന്റെ മകന്‍നല്‍കിയ പരാതിയില്‍ അന്വേഷണംനടത്തിയ പോലീസ് നാലുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു. ഉമാദേവിയുടെ നിര്‍ദേശപ്രകാരം ആരിഫും മനോഹറും സുനിലും ചേര്‍ന്ന് വെങ്കടേശിനെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അഞ്ചുലക്ഷം രൂപ പ്രതിഫലംവാങ്ങുകയും ചെയ്തു.

Content Highlights: wife arrested for hiring hitmen to attack husband