കാര്‍ പിറകോട്ട് എടുത്തതിനാൽ ഒരുമിനിറ്റ് വൈകി, ജഡ്ജിയോട് തട്ടിക്കയറി; ഓട്ടോഡ്രൈവർ പിടിയിൽ

പ്രതീകാത്മക ചിത്രം/മാതൃഭൂമി
പ്രതീകാത്മക ചിത്രം/മാതൃഭൂമി

വടക്കാഞ്ചേരി: പോക്‌സോ കോടതി ജഡ്ജിയോട് തട്ടിക്കയറിയെന്ന കേസില്‍ ഓട്ടോ ഡ്രൈവറേയും യാത്രക്കാരനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോ ഡ്രൈവര്‍ ചരല്‍പ്പറമ്പ് സ്വദേശി രമേശ്, യാത്രക്കാരനായ ചെറുതുരുത്തി താഴപ്ര അലി എന്നിവരാണ് പിടിയിലായത്.

വടക്കാഞ്ചേരി പാലസ് റോഡില്‍ ജഡ്ജിയുടെ കാര്‍ പിറകോട്ട് എടുക്കുന്നതിനിടെ അതുവഴി വന്ന ഓട്ടോയിലായിരുന്ന ഇവര്‍ തട്ടിക്കയറുകയായിരുന്നു. ജഡ്ജിയുടെ കാര്‍ പിറകോട്ട് എടുക്കുന്നതിനിടയില്‍ ഒരു മിനിറ്റ് നിര്‍ത്തേണ്ടിവന്നതിലുള്ള രോഷപ്രകടനം അതിരുവിട്ടതാണ് പരാതിയിലേക്ക് നയിച്ചത്. ഇരുവരുടെയും പേരില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.


 

Content Highlights: verbal abuse against judge auto driver and passanger arrested in wadakkanchery