കൂട്ട ആത്മഹത്യക്ക് വിഷം കഴിച്ച സഹോദരിമാരിൽ രണ്ടാമത്തെയാളും മരിച്ചു

വടക്കാഞ്ചേരി: കൂട്ട ആത്മഹത്യക്ക് വിഷം കഴിച്ച വൃദ്ധ സഹോദരിമാരിൽ രണ്ടാമത്തെയാളും ചികിത്സയിലിരിക്കെ മരിച്ചു. ആറ്റൂർ മണ്ഡലംകുന്നിലെ മഠത്തിപറമ്പിൽ രാമനെഴുത്തച്ഛന്റെ മകൾ ദേവകിയാണ് (83) മരിച്ചത്. ഇവരുടെ സഹോദരിയായ ജാനകി (80) ഗുരുതരാവസ്ഥയിൽ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച്ച മരിച്ച സരോജിനിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടയിലായിരുന്നു ദേവകിയുടെ മരണം.
വീടുകളും, വേണ്ടത്ര ഭൂമിയും സ്വന്തമായുള്ള ഇവർക്ക് തനിച്ചായിരുന്നെങ്കിലും സാമ്പത്തിക പ്രയാസമുണ്ടായിരുന്നു. ഒരാൾക്ക് സർവ്വീസ് പെൻഷനും, മറ്റു രണ്ടു പേർക്ക് ക്ഷേമ പെൻഷനും ഉണ്ടായിരുന്നു.
വെള്ളിയാഴ്ച്ച മൂന്നുപേരെയും പുറത്ത് കാണാതെയായതോടെ അന്വേഷിച്ച സമീപവാസികളാണ് വീടിനുള്ളിൽ അവശനിലയിൽ മൂന്നുപേരെയും കണ്ടെത്തിയത്. സമീപം ശർക്കരയും, വിഷക്കുപ്പിയും ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ അറിയിച്ചാണ് മൂന്നുപേരെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Tragic news from Vadakkenchery: Second elderly sister succumbs to poisoning in a suspected group suicide attempt. Read the full story.