കണ്ണൂരിൽ എം.ഡി.എം.എ.യുമായി രണ്ട് യുവഡോക്ടർമാർ അറസ്റ്റിൽ

മട്ടന്നൂർ (കണ്ണൂർ): മട്ടന്നൂരിൽ എം.ഡി.എം.എയുമായി രണ്ട് യുവഡോക്ടർമാർ എക്സൈസിന്റെ പിടിയിലായി. തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ സി.പി. സിദ്ധാർഥ് (31), മലപ്പുറം പുതുപൊന്നാനി സ്വദേശി എച്ച്.എ. ഇർഷാദ് (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 2.809 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് സി.പി. സിദ്ധാർഥ്. ഇർഷാദ് ബെംഗളൂരുവിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിലെ പി.ജി. മെഡിക്കൽ വിദ്യാർഥിയാണ്.
Content Highlights: Two young doctors arrested with 2.809 grams of MDMA in Mattannur, Kannur., Accused identified as Dr. C.P. Siddharth and P.G. student H.A. Irshad., Operation Thunder conducted under the leadership of Iritty Excise Circle Inspector C. Rajith.