വിമാനയാത്രികനില്‍നിന്ന് 94.5 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി, കടത്തിയത് മലദ്വാരത്തില്‍

ചെന്നൈ: തിരുച്ചിറപ്പള്ളി (ട്രിച്ചി) വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് 94 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 1141 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടുയത്.
ക്വലാലംപുരില്‍ നിന്ന് ബുധനാഴ്ച എയര്‍ ഏഷ്യ വിമാനത്തിലെത്തിയ യാത്രികന്റെ പക്കല്‍നിന്ന് പരിശോധനക്കിടെയാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 94.53 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് സ്വര്‍ണമാണ് ഇയാളില്‍നിന്ന് പിടികൂടിയതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കുഴമ്പുരൂപത്തിലുള്ള വസ്തുവില്‍ ചേര്‍ത്ത് ഒളിപ്പിച്ചുകടത്തിയ സ്വര്‍ണം വേര്‍തിരിച്ചെടുക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Customs officials seized 1141 grams of gold worth ₹94.53 lakh from a passenger at Trichy airport