തിരുവനന്തപുരം കാട്ടക്കടയിൽ വൻമോഷണം; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 60 പവൻ സ്വർണം

മോഷണം നടന്ന വീട്ടിൽ പോലീസ് എത്തിയപ്പോൾ
മോഷണം നടന്ന വീട്ടിൽ പോലീസ് എത്തിയപ്പോൾ

തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടിൽ നടന്ന മോഷണത്തിൽ 60 പവൻ നഷ്ടമായി. കാട്ടക്കോട് കൊറ്റംകുഴി തൊഴുക്കൽകോണം ഷൈൻ കുമാറിന്റെ വീട്ടിലാണ് സംഭവം. ബുധനാഴ്ച വൈകീട്ട് 6 മണിക്കും രാത്രി 9 മണിക്കും ഇടയിലായിരുന്നു മോഷണം.

വീട്ടിൽ കുടുംബാംഗങ്ങൾ ആരും ഉണ്ടായിരുന്നില്ല. ഷൈനും കുടുബവും ഈ സമയം ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ പള്ളിയിലേക്ക് പോയിരിക്കുകയായിരുന്നു. ഷൈനിന്റെ ഭാര്യ അനുപയുടേയും സഹോദരി അനഘയുടേയും സ്വർണമാണ് മോഷണം പോയത്.

വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഷൈനിന്റെ ഭാര്യ അനുപ ഒൻപത് മണിയോടെ വീട്ടിലേക്ക് വന്നപ്പോഴാണ് സംഭവം അറിയുന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: Massive theft in Kattakkada, Thiruvananthapuram. House broken into, 60 sovereigns of gold jewelry stolen. Police investigating. Read details.