മകന് സ്ഥിരമായി ലഹരി നൽകിയെന്ന് ആരോപണം; മകന്റെ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: മകന് ലഹരിവസ്തുക്കൾ നൽകിയെന്ന് ആരോപിച്ച് മകന്റെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. കരിക്കകം കടകംപള്ളി പുതുവൽ പുത്തൻവീട്ടിൽ സതീഷ്‌കുമാറാണ് (64) അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയോടെ കരിക്കകം റെയിൽവേ പാലത്തിനു സമീപത്തുവെച്ച് കടകംപള്ളി ജെയിൻ നിവാസിൽ വിജിൻ വിക്ടറിനെയാണ് പ്രതി കുത്തിക്കൊല്ലാൻ ശ്രമിച്ചത്. വിജിൻ സ്ഥിരമായി സതീഷ്‌കുമാറിന്റെ മകന് കഞ്ചാവും മദ്യവുമുൾപ്പെടെയുള്ള ലഹരിയും നൽകാറുണ്ടായിരുന്നുവെന്നും ഇത് പലതവണ സതീഷ്‌കുമാർ പറഞ്ഞു വിലക്കിയിരുന്നതായും പോലീസ് പറഞ്ഞു. ഇതിന്റെ വിരോധത്തിലാണ് വിജിനെ പ്രതി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും പേട്ട പോലീസ് പറഞ്ഞു.
കുത്തേറ്റ വിജിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിജിൻ വിക്ടർ പേട്ട പോലീസ് സ്റ്റേഷനിൽ ലഹരി, അടിപിടി കേസുകളിൽ പ്രതിയാണ്. സതീഷ്‌കുമാറിനെ റിമാൻഡ് ചെയ്തു.
Content Highlights: 64-year-old Satheesh Kumar arrested for stabbing incident., Victim Vijin Victor allegedly supplied drugs to the suspect's son., Incident occurred near Karikkakam railway bridge in 2026., Victim is currently undergoing treatment at Medical College Hospital., Suspect has been remanded by Pettah police.