പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.  ഒരാള്‍ക്ക് കുത്തേറ്റു. ചൊവ്വാഴ്ച രാവിലെയാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

തിങ്കളാഴ്ച വൈകിട്ടും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ പോലീസ് പിടികൂടുകയും പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയുംചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച രാവിലെയും സംഘര്‍ഷമുണ്ടായതെന്നാണ് നിഗമനം. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: A student was stabbed during a clash at Pothencode KSRTC bus stand.