തിരുവനന്തപുരത്ത് ഐടിഐ വിദ്യാര്‍ഥിനികൾ തമ്മിൽ സംഘര്‍ഷം; മൂന്നുപേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: ധനുവച്ചപുരത്ത് വിദ്യാര്‍ഥിനികള്‍ തമ്മില്‍ സംഘര്‍ഷം. മര്‍ദനത്തില്‍ പരിക്കേറ്റ മൂന്നു വിദ്യാര്‍ഥിനികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഐടിഐ കെട്ടിടത്തിന് പുറകില്‍വെച്ചായിരുന്നു സംഭവം.
ധനുവച്ചപുരം ഐടിഐയിലെ മൂന്നുവിദ്യാര്‍ഥിനികള്‍ തമ്മിലാണ് കൈയാങ്കളിയും സംഘര്‍ഷവുമുണ്ടായത്. ഹോളി ആഘോഷദിവസം ഈ വിദ്യാര്‍ഥിനികള്‍ തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് വെള്ളിയാഴ്ച കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചതെന്നാണ് വിദ്യാര്‍ഥിനികളുടെ മൊഴി.
സംഘര്‍ഷത്തിനിടെ വിവരമറിഞ്ഞെത്തിയ സഹപാഠികളും അധ്യാപകരുമാണ് വിദ്യാര്‍ഥിനികളെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Three female students injured in a fight at Dhanuvachapuram ITI in Thiruvananthapuram.