അഭിപ്രായം പറഞ്ഞത് ഹൈക്കമാൻഡിനോട്, പട്ടിക പരസ്യമായതിൽ മറുപടിപറയേണ്ടത് അവർ- ടി. സിദ്ധിഖ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകളെക്കുറിച്ച് അഭിപ്രായം പറയേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്ന് ടി. സിദ്ധിഖ് എംഎൽഎ. തങ്ങൾ അഭിപ്രായം പറഞ്ഞത് ഹൈക്കമാൻഡിനോടാണ്. ആർക്കാണ് പിന്തുണ എന്നത് സംബന്ധിച്ച കാര്യങ്ങൾ പരസ്യമായി പറയേണ്ടതില്ല. പാർട്ടിയുടെ സംവിധാനത്തിനകത്താണ് അക്കാര്യം പറയേണ്ടതെന്നും ടി. സിദ്ധിഖ് പറഞ്ഞു.
ഹൈക്കമാൻഡിനോട് അഭിപ്രായം പറയുകയും കത്തുകൊടുക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. യുക്തിഭദ്രമായ തീരുമാനം അവർ കൈക്കൊള്ളും. എംഎൽഎമാരുടേയും ഘടകകക്ഷികളുടേയും തീരുമാനമറിഞ്ഞ് തുടർനടപടികൾ ഹൈക്കമാൻഡ് തീരുമാനിക്കും, അദ്ദേഹം പറഞ്ഞു.
ഞാൻ അഭിപ്രായം പറഞ്ഞത് കോൺഗ്രസ് ഹൈക്കമാൻഡിനോടാണ്. ആ തീരുമാനം പാർട്ടിയുടെ കോൺഫിഡൻഷ്യൽ സിസ്റ്റം ആണ്. പട്ടിക പരസ്യമായതിനെക്കുറിച്ചും, അതുതന്നെയാണോ പട്ടിക എന്നതിനേക്കുറിച്ചും കോൺഗ്രസ് ഹൈക്കമാൻഡ് ആണ് പറയേണ്ടത്, സിദ്ദീഖ് പറഞ്ഞു.