വാക്കുതര്‍ക്കം: മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, യുവാവ് കസ്റ്റഡിയില്‍

കല്‍പ്പറ്റ (വയനാട്): സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവ്മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. 70-വയസ്സിലധികം പ്രായമുള്ള കമലാക്ഷിയാണ് മരിച്ചത്. സംഭവത്തില്‍ രാഹുല്‍ രാജ് (28) നെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുത്തശ്ശിയുമായുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. പ്രതിക്ക് മാനസിക ആസ്വാസ്ഥ്യം ഉണ്ടെന്നാണ് നിഗമനം. അദ്ദേഹം കോളേജ് അധ്യാപകനാണെന്നും വിവരമുണ്ട്. തുണി ഉപയോഗിച്ച് കഴത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ചീരാലിനടുത്ത് വരിക്കേരിയിലെ വീട്ടിലാണ് സംഭവം നടന്നത്.
Content Highlights: Man Kills Grandmother in Sultan Bathery, Kerala