മയക്കുമരുന്നുവില്പന നടത്താൻ വിസമ്മതിച്ചു: വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളെ പിടികൂടി

#ന്യൂസ് ഡെസ്ക്
സാദിഖ്
സാദിഖ്

ചാലക്കുടി: മയക്കുമരുന്നുവില്പന നടത്താൻ വിസമ്മതിച്ച വിദ്യാർഥിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചയാളെ ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടി. മലപ്പുറം അകപ്പാടം സ്വദേശി സാദിഖി(45)നെയാണ് ചാലക്കുടിപ്പുഴപ്പാലത്തിനു താഴെനിന്ന് സബ് ഇൻസ്‌പെക്ടർ സതീശൻ മഠപ്പാട്ടിൽ, എ.എസ്‌.ഐ.മാരായ എ.യു. റെജി, വി.യു. സിൽജോ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.

ഒൻപതാംക്ലാസുകാരനായ വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഒരു മാസമായി വിദ്യാർഥിയെ മയക്കുമരുന്നുവില്പന നടത്തുന്നതിനായി പ്രേരിപ്പിക്കുന്നത്. ശനിയാഴ്ച കണ്ണമ്പുഴ ക്ഷേത്രപരിസരത്ത് വൈകീട്ട് അഞ്ചോടെ തടഞ്ഞുനിർത്തി മയക്കുമരുന്നുവിൽപ്പന നടത്താൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിനിടെ വിദ്യാർഥി പ്രതിയുടെ കൈയിൽ കടിച്ചശേഷം ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു കിലോമീറ്ററോളം ഓടിയശേഷം വാർഡ് കൗൺസിലർ വി.ജെ. ജോജിയുടെ വീട്ടിൽ അഭയംതേടി. ജോജിയാണ് വിവരം ലഹരിവിരുദ്ധസ്‌ക്വാഡിനെ അറിയിച്ചത്. നിരീക്ഷണക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്.  

Content Highlights: A 9th-grade student was targeted for drug peddling over a month in Chalakudy., The accused, Sadiq (45), attempted to kidnap the student after he refused to sell drugs., The student bit the attacker, escaped, and sought refuge at a ward councilor's house., The anti-narcotics squad apprehended the accused using CCTV footage.