കൊച്ചിയിലെ മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരേയും പരാതി;വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപണം

Screengrab: Mathrubhumi News
Screengrab: Mathrubhumi News

കൊച്ചി: കൊച്ചിയിലെ മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരേയും ലൈംഗിക പീഡന പരാതി. ടാറ്റൂ ആര്‍ട്ടിസ്റ്റായ കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരേയാണ് മുന്‍ സഹപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കിയത്. ഒരുമിച്ച് ജോലിചെയ്യുന്ന സമയത്ത് കുല്‍ദീപ്, വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ഇ-മെയില്‍ വഴി ലഭിച്ച പരാതിയില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് ആരംഭിച്ചു. 

നേരത്തെ കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റും 'ഇന്‍ക്‌ഫെക്റ്റഡ്' ടാറ്റൂ സ്റ്റുഡിയോ ഉടമയുമായ സുജീഷിനെതിരേയും പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു യുവതികള്‍ മീടു ആരോപണത്തിലൂടെ വെളിപ്പെടുത്തിയത്. അതിക്രമത്തിനിരയായ യുവതികള്‍ സുജീഷിനെതിരേ പോലീസില്‍ പരാതി നല്‍കുകയും ഇയാളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയിലെ മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരേയും പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. 


 

Content Highlights: rape complaint against tattoo artist kuldeep krishna kochi