കാസർകോട്ട് റോപ് വേ അപകടത്തിൽ ജീവനക്കാരൻ മരിച്ചു

കാസർകോട്: വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തെ റോപ്പ്‌വേയിലുണ്ടായ അപകടത്തിൽ ജീവനക്കാരൻ മരിച്ചു. ചാമുണ്ഡി സ്വദേശിയായ സനൂപ് കൃഷ്ണൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
റാണിപുരത്തെ ഒരു റോപ്പ്‌വേയിലെ ജീവനക്കാരനായിരുന്നു സനൂപ്. സഞ്ചാരികളെ റോപ്പ്‌വേയിൽ കയറ്റുന്നതിനിടയിൽ സനൂപ് താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
സനൂപിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാജപുരം പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.