ഹണി റോസിനെതിരെ മോശം പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി

തൃശ്ശൂര്‍: ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാതി നടത്തിയെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെതിരെ ഒരു പരാതി കൂടി. തൃശ്ശൂര്‍ സ്വദേശി സലിം ആണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. ചാനല്‍ ചര്‍ച്ചകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടേയും ഹണി റോസിനെ അപമാനിക്കുന്നു എന്നാണ് പരാതിയിലുള്ളത്.
ഹണി റോസ് കഴിഞ്ഞ ദിവസം നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിച്ചുവരികയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കേസെടക്കമുള്ള നടപടികളുമായി പോലീസ് മുന്നോട്ടുപോവുകയുള്ളൂ. ഇത് സൈബര്‍ ക്രൈമിന്റെ പരിധിയില്‍ വരുമോയെന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ കേസ് സൈബര്‍ സെല്ലിന് കൈമാറും.
Content Highlights: New complaint filed against Rahul Easwar for allegedly defaming Honey Rose