അനാഥാലയത്തിലെ അന്തേവാസി പ്രസവിച്ച സംഭവം: സ്ഥാപനംനടത്തിപ്പുകാരിയുടെ മകനെതിരേ പോക്സോ കേസ്

ഏഴംകുളം (പത്തനംതിട്ട): അനാഥാലയത്തില്‍ അന്തേവാസിയായിരുന്ന യുവതി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ സ്ഥാപന നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്തു.
യുവതി പ്രായപൂര്‍ത്തിയാകും മുമ്പ് ഗര്‍ഭിണിയായിരുന്നുവെന്ന സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടു പ്രകാരമാണ് അടൂര്‍ പോലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞമാസം പുറത്തുവന്ന സംഭവത്തില്‍ ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. അന്വേഷണത്തിനുശേഷമാണ് യുവാവിനെതിരായ നടപടി തുടങ്ങിയത്.
കൂടാതെ, മുറ്റം വൃത്തിയാക്കാത്തതിന് മറ്റൊരു പെണ്‍കുട്ടിയെ അടിച്ചെന്ന പരാതിയില്‍ സ്ഥാപനം നടത്തിപ്പുകാരിക്കെതിരേയും കേസെടുത്തു. രണ്ടു വര്‍ഷം മുമ്പാണ് ഈ സംഭവമുണ്ടായത്. അനാഥാലയത്തില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളുടെ മൊഴിയെടുത്തപ്പോഴാണ് നടത്തിപ്പുകാരി അടിച്ചതായി പോലീസിനോട് പറഞ്ഞത്.
Content Highlights: pocso case registered against son of orphanage owner