വീട്ടില്‍ സാധനങ്ങള്‍ വില്‍ക്കാനെത്തി 12-കാരിക്ക് നേരേ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന 54-കാരന്‍ അറസ്റ്റില്‍

#ന്യൂസ് ഡെസ്‌ക്
വിനോദ്
വിനോദ്

പെരുനാട്(പത്തനംതിട്ട): 12 വയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ 54-കാരനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ ചെങ്ങറ പ്രമോദ് ഭവനില്‍ വിനോദ് ആണ് അറസ്റ്റിലായത്.

2023-ലാണ് സംഭവം. ഫിജിക്കാര്‍ട്ട് വഴി സാധനങ്ങള്‍ വില്‍ക്കാന്‍ എത്തിയ പ്രതി വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് ഹാളില്‍ കയറി കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നുവെന്നാണ് കേസ്. സിഡബ്‌ള്യുസി കൗണ്‍സിലിങ്ങില്‍ കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു.

പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്ഐ കുരുവിള സക്കറിയ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുകേഷ് വിജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ രാം പ്രകാശ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘം ചെങ്ങറയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: Pathanamthitta: 54-Year-Old Arrested for Sexual Assault of 12-Year-Old in Perunad