പണംവാങ്ങി കോൾ വിവരങ്ങള്‍ ചോര്‍ത്തിനല്‍കി; പത്തനംതിട്ടയില്‍ യുവാവ് പിടിയില്‍; രാഷ്ട്രപതി വന്നുപോയ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

പത്തനംതിട്ട: പണംവാങ്ങിയശേഷം ആളുകളുടെ സ്വകാര്യഫോണ്‍വിളി രേഖകളും ലൊക്കേഷന്‍ വിവരങ്ങളും ചോര്‍ത്തിനല്‍കിയിരുന്ന ഹാക്കറെ പത്തനംതിട്ട സൈബര്‍ പോലീസ് അറസ്റ്റുചെയ്തു. അടൂര്‍ കോട്ടമുകള്‍ സ്വദേശി ജോയല്‍ വി. ജോസ് (23) ആണ് പിടിയിലായത്. ഒട്ടേറെ പേര്‍ക്ക് ഇയാള്‍ ഫോണ്‍വിവരങ്ങള്‍ നല്‍കിയിരുന്നതായി പോലീസ് കണ്ടെത്തി.

സ്വകാര്യ ഫോണുകളിലെ വിവരങ്ങള്‍ മാത്രമാണോ ചോര്‍ത്തിയതെന്നും സുരക്ഷാവിവരങ്ങള്‍ വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നുമറിയാന്‍ പ്രതിയെ വിശദമായി ചോദ്യംചെയ്യുകയാണ്. രാഷ്ട്രപതി കഴിഞ്ഞ ദിവസം ജില്ലയില്‍ വന്ന് മടങ്ങിയിരുന്നതിനാല്‍ പോലീസ് ഗൗരവമായി ഇതിനെ കാണുന്നുണ്ട്. പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിശദമായ പരിശോധനകള്‍ക്കായി അയച്ചു. ജില്ലാ പോലീസ് മേധാവി നേരിട്ടാണ് കേസ് കൈകാര്യം ചെയ്യുന്നത്.

Content Highlights: Pathanamthitta Cyber Police arrest hacker for selling private call records and location details. Investigations underway for wider data breaches. Stay informed and secure.