യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍

മാവേലിക്കര: യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പാസ്റ്റര്‍ അറസ്റ്റിലായി. ഐ.പി.സി. സഭയുടെ മറ്റം ചര്‍ച്ചിലെ പാസ്റ്റര്‍ പുനലൂര്‍ സ്വദേശി സജി എബ്രഹാ (64)മാണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം 14-നായിരുന്നു കേസിനാസ്പദമായ സംഭവം. ചര്‍ച്ചിനുസമീപത്തെ വീട്ടില്‍ വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം യുവതി ഭര്‍ത്താവിനോടു പറഞ്ഞതോടെ മാവേലിക്കര പോലീസില്‍ പരാതി നല്‍കി.
വിശദമൊഴി നല്‍കിയിട്ടും പ്രതിയെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാകാതിരുന്നതോടെ അതിജീവിത ജില്ലാ പോലീസ് മേധാവിയെയും തുടര്‍ന്ന്, ഹൈക്കോടതിയെയും സമീപിച്ചു. ഇതോടെയാണ് മാവേലിക്കര പോലീസ് പ്രതിയെ പിടികൂടിയത്.
Content Highlights: pastor arrested in rape case mavelikkara