VIDEO: ആകാശത്തുവെച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി പിടിയിൽ; ഒഴിവായത് വൻദുരന്തം

#മാതൃഭൂമി ന്യൂസ്
വിമാനത്തിനകത്ത് നിന്നുള്ള ദൃശ്യം
വിമാനത്തിനകത്ത് നിന്നുള്ള ദൃശ്യം

കൊച്ചി: ക്വലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി ജംഷീർ എന്ന യുവാവാണ് വിമാനത്തിന്റെ വിൻഡോ പാനൽ കേടുവരുത്തുകയും എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇയാളെ മറ്റു യാത്രക്കാർ തടഞ്ഞതിനാൽ വൻ അ‌പകടം ഒഴിവായി.

ബുധനാഴ്ച രാത്രി ക്വലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. ഇരിപ്പിടത്തിനോട് ചേർന്ന വിൻഡോയുടെ പാനലാണ് ജംഷീർ തകർത്തത്. വിൻഡോയ്ക്ക് പല പാളികൾ ഉള്ളതിനാൽ അ‌പകടമുണ്ടായില്ല. തുടർന്ന് ഇയാൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സഹയാത്രികർ യുവാവിനെ തടഞ്ഞുവെച്ചത്.

വിമാനം ലാൻഡ് ചെയ്യാൻ അ‌രമണിക്കൂർ ബാക്കിയുള്ളപ്പോഴായിരുന്നു യുവാവിന്റെ പരാക്രമം. സഹയാത്രികർ ഇയാളെ തടഞ്ഞുവെച്ച് സി.ഐ.എസ്.എഫിനെ ഏൽപിച്ചു. നെടുമ്പാശ്ശേരി പോലീസിന് കൈമാറിയ ജംഷീറിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

Content Highlights: Incident occurred on a Batik Air flight from Kuala Lumpur to Kochi., The passenger damaged the window panel before attempting to open the emergency door., Fellow passengers successfully restrained the individual, preventing a major disaster., The suspect, a Palakkad native, was handed over to CISF and Nedumbassery police.