പാലക്കാട് UAPA അറസ്റ്റ്; തീവെപ്പ് കേസ് പ്രതി എബിനെ നിയന്ത്രിച്ചവരുമായി പ്രതിക്ക് ബന്ധം, ടെലഗ്രാമിലും സജീവം

കൊച്ചി: പാലക്കാട്ടുനിന്ന് യുഎപിഎ കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശി ഗുരുമൂർത്തിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളുമായി പോലീസ്. ടെലഗ്രാം ഗ്രൂപ്പുകൾവഴി ഭീകര സംഘടനകളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. കൊച്ചി സിനഗോഗ് ആക്രമണക്കേസിലെ പ്രതിയെ നിയന്ത്രിച്ചിരുന്നവരുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ സിറ്റി പോലീസ് ഗുരുമൂർത്തിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാൾ ജോലിചെയ്തിരുന്ന ഇടങ്ങളിലും താമസസ്ഥലത്തും പോലീസ് വിശദമായ പരിശോധന നടത്തി. സിനഗോഗ് ആക്രമണക്കേസിലെ പ്രതി ബന്ധപ്പെട്ടിരുന്ന ചില സംഘടനകളുമായി ഗുരുമൂർത്തിക്കും അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ടെലഗ്രാം ഗ്രൂപ്പുകൾവഴി ഭീകരപ്രവർത്തനം നടത്തുന്ന സംഘടനകളുമായുള്ള ഇയാളുടെ ഇടപാടുകളെക്കുറിച്ചും ഇയാൾ ബന്ധപ്പെട്ടിരുന്ന മറ്റ് വ്യക്തികളെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
യുഎപിഎ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും വിശദമായി ചോദ്യംചെയ്യുന്നതിനുമായി ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം.
Content Highlights: Gurumurthy arrested in Palakkad under UAPA following intelligence from the Ministry of Home Affairs., Police found links between Gurumurthy and the handlers of the Kochi synagogue attack case., The accused was active on Telegram groups associated with extremist organizations., Authorities have remanded the accused and plan to seek further custody for interrogation.