ഓപ്പറേഷൻ തൂഫാൻ ജയിലിലും; കഞ്ചാവ് പൊതികളും കത്തിയും സിഗരറ്റ് പാക്കറ്റുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിൽ വ്യാപക പരിശോധന നടത്തി പോലീസ്. വ്യാഴാഴ്ച രാത്രി ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അവസാനിച്ചത്.
പൂജപ്പുര ജയിലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പൊതികൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കത്തിയും സിഗരറ്റ് പാക്കറ്റുകളും ജയിലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിൽ ആണ് പരിശോധന നടത്തിയത്. ജയിലുകളിൽ എത്തുന്ന പ്രതികളിൽ ചിലർ മയക്കുമരുന്ന് കച്ചവടക്കാരായി മാറുന്നുണ്ടെന്നും പോലീസ് പറയുന്നു.
Content Highlights: Statewide jail inspection under Operation Tufan. Contraband including ganja, knives, and cigarettes seized. Raids conducted in Thiruvananthapuram, Kannur, Viyyur, and Tavanur jails. Police identified prisoners engaging in drug trade activities.