ബാങ്കിന്റെ പേരില്‍ വ്യാജസന്ദേശം; മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്റെ അക്കൗണ്ടില്‍നിന്ന് പണം തട്ടി

ചെന്നൈ: വ്യാജഫോണ്‍സന്ദേശത്തിലൂടെ മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്തു.
ഞായറാഴ്ചയാണ് ബാങ്കില്‍നിന്നെന്ന വ്യാജേന ഫോണ്‍ വിളി എത്തിയത്. ഒരു ബാങ്ക് ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ തിരക്കി. ഇതിന് തൊട്ടുപിന്നാലെ അക്കൗണ്ടില്‍നിന്ന് 99,999 രൂപ ഓണ്‍ലൈന്‍ മാര്‍ഗം പിന്‍വലിച്ചെന്ന് സന്ദേശം ലഭിച്ചെന്ന് മാരന്‍ സൈബര്‍ സെല്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ കേസെടുത്ത സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
Content Highlights: online fraudsters steal money from former union minister dayanidhi maran bank account