ലഹരി ഉപയോഗത്തിന്റെ കേന്ദ്രമായി ദേശീയപാതയിലെ വട്ടപ്പാറ വയഡക്ട്; പത്തുദിവസത്തിനിടെ പിടിയിലായത് നാലുപേർ

ദേശീയപാത 66-ലെ വട്ടപ്പാറ വയഡക്ട് പാലത്തിനുമുകളിൽവെച്ച് ലഹരി ഉപയോഗിക്കുന്നതിനിടെ യുവാവിനെ ഹൈവേ പോലീസ് പിടികൂടി പരിശോധിക്കുന്നു
ദേശീയപാത 66-ലെ വട്ടപ്പാറ വയഡക്ട് പാലത്തിനുമുകളിൽവെച്ച് ലഹരി ഉപയോഗിക്കുന്നതിനിടെ യുവാവിനെ ഹൈവേ പോലീസ് പിടികൂടി പരിശോധിക്കുന്നു

വളാഞ്ചേരി: ദേശീയപാത 66-ലെ വട്ടപ്പാറ വയഡക്ട് പാലത്തിനുമുകളില്‍വെച്ചുള്ള ലഹരി ഉപയോഗം വര്‍ധിക്കുന്നു. കഴിഞ്ഞ പത്ത്ദിവസത്തികം നാല്പേരെയാണ് പാലത്തില്‍വെച്ച് ലഹരി ഉപയോഗിച്ചതിന് ഹൈവേ പോലീസും വളാഞ്ചേരി പോലീസുംചേര്‍ന്ന് പിടികൂടിയത്.

കഴിഞ്ഞദിവസം ഹൈവേ പോലീസ് രാത്രികാല പട്രോളിങ് നടത്തിയിരുന്നു. ഇതിനിടെയാണ് വളാഞ്ചേരി സ്വദേശി അന്‍വര്‍ സാദിഖ് (29)ഹൈവേ പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് വളാഞ്ചേരി എസ്ഐ ജോബ് ഇയാള്‍ക്കെതിരേ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.

ഹൈവേ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നസീര്‍ തിരൂര്‍ക്കാടിന്റെ നേതൃത്വത്തില്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ ജോസഫ്, പോലീസ് ഉദ്യോഗസ്ഥരായ പ്രവീണ്‍, ഷിബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്‍വര്‍ സാദിഖിനെ അറസ്റ്റുചെയ്തത്.

കഴിഞ്ഞ മാസം 24-ന് പൊന്നാനി സ്വദേശികളായ സിറാജ് (35), ഋഷികേശ് (29)എന്നിവരും കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയ്ക്കല്‍ സ്വദേശി സമീ (37)റും പാലത്തിനുമുകളില്‍വെച്ച് ലഹരി ഉപയോഗിക്കുന്നതിനിടെ പിടിയിലായിരുന്നു.

Content Highlights: Four arrested in 10 days for drug use on Vattapara flyover in Valanchery