സുഹൃത്തിന്റെ വിവാഹാഘോഷത്തിന് മാഹിയിൽനിന്ന് മദ്യം കടത്തി; 22 ലിറ്റർ മദ്യവുമായി രണ്ടുപേർ പിടിയിൽ

നാദാപുരം (കോഴിക്കോട്): സുഹൃത്തിന്റെ വിവാഹത്തിന് മാഹിയിലെ പള്ളൂരിൽനിന്ന് കോഴിക്കോട്ടേക്ക് മദ്യം കടത്തുകയായിരുന്ന രണ്ടുപേർ പോലീസിന്റെ പിടിയിലായി. കോഴിക്കോട് ചേളന്നൂർ സ്വദേശികളായ എടക്കര എംബ്രലത്ത് പൊയിൽ എ. ജ്യോതിഷ് ബാബു (30), പട്ടർപാലം പ്രണവത്തിൽ ഡി.പി. നിധിൻ (34) എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്. 22 ലിറ്റർ മാഹി മദ്യവും ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാനപാതയിൽ തൂണേരി ബ്ലോക്ക് ഓഫീസിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഇവരുടെ സ്‌കൂട്ടറിനുള്ളിൽനിന്ന് 750 മില്ലിലിറ്ററിന്റെ 12 മദ്യക്കുപ്പികളും 500 മില്ലിലിറ്ററിന്റെ 26 കുപ്പികളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ്‌ചെയ്തു.
Content Highlights: Two individuals arrested in Nadapuram for smuggling liquor from Mahe., Police seized 22 liters of Mahe liquor and a scooter., Suspects were intercepted during a routine vehicle check near Thuneri Block Office., Accused remanded to 14 days judicial custody.