ലോഡ്ജിലെ കുളിമുറിയില്‍ യുവതിയുടെ വീഡിയോ പകര്‍ത്തി; ജീവനക്കാരന്‍ റിമാന്‍ഡില്‍

ഷിന്റോ
ഷിന്റോ

ഗൂഡല്ലൂര്‍: മസിനഗുഡിയില്‍ ലോഡ്ജിലെ കുളിമുറിയില്‍നിന്നും മൊബൈല്‍ഫോണില്‍ യുവതിയുടെ വീഡിയോ പകര്‍ത്തിയ ലോഡ്ജ് ജീവനക്കാരന്‍ റിമാന്‍ഡിലായി.

നീലഗിരിയില്‍ വിനോദയാത്രയ്‌ക്കെത്തിയ കോഴിക്കോട് സ്വദേശികളായ യുവദമ്പതിമാര്‍ താമസിച്ച മസിനഗുഡിയിലെ അച്ചക്കരൈയിലെ സ്വകാര്യ ലോഡ്ജ് ജീവനക്കാരന്‍ മസിനഗുഡിയിലെ ഷിന്റോ (32) ആണ് റിമാന്‍ഡിലായത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. മസിനഗുഡി സി.ഐ. തിരുമലൈ രാജന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്.

ഗൂഡല്ലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഗൂഡല്ലൂര്‍ സബ്ജയിലിലേക്ക് മാറ്റി. ഇയാളെ കൂടുതല്‍ ചോദ്യംചെയ്യുമെന്ന് മസിനഗുഡി പോലീസ് പറഞ്ഞു.

Content Highlights: masinagudi lodge employee arrested for capturing bathroom visuals of a woman