മയക്കുമരുന്ന് കേസിൽ ജാമ്യം, പുരവഞ്ചിയിലെ ആഘോഷം കോടതി വളപ്പിൽ; കേക്ക് മുറിച്ച് മരട് അനീഷും സംഘവും

മരട് അനീഷും സംഘവും കോടതിവളപ്പിൽ കേക്കുമുറിച്ച് ജന്മദിനമാഘോഷിച്ചപ്പോൾ
മരട് അനീഷും സംഘവും കോടതിവളപ്പിൽ കേക്കുമുറിച്ച് ജന്മദിനമാഘോഷിച്ചപ്പോൾ

ആലപ്പുഴ: മയക്കുമരുന്നുമായി പിടിയിലായ ഗുണ്ടാത്തലവൻ മരട് അനീഷും സംഘാംഗങ്ങളും ജാമ്യംകിട്ടിയയുടൻ ആലപ്പുഴ കോടതിവളപ്പിൽ ജന്മദിനമാഘോഷിച്ചു. സംഘത്തിലൊരാളുടെ ജന്മദിനം പുരവഞ്ചിയിൽ ആഘോഷിക്കുന്നതിനാണ് അനീഷും കൂട്ടരും ചൊവ്വാഴ്ച ആലപ്പുഴയിലെത്തിയത്.

അനീഷ് വന്ന കാറിൽനിന്ന് പോലീസ് എം.ഡി.എം.എ. പിടിച്ചെടുത്തിരുന്നു. തുടർന്ന്, അനീഷുൾപ്പെടെ മൂന്നുപേരെ അറസ്റ്റുചെയ്തു. ഈ കേസിൽ ബുധനാഴ്ച ജാമ്യംകിട്ടി പുറത്തിറങ്ങിയ ഇവർ കോടതിവളപ്പിൽ കാറിനു മുകളിൽ കേക്കുവെച്ച് മുറിച്ച് ജന്മദിനാഘോഷം നടത്തി. 

കോടതിയിൽനിന്ന്‌ ഇറങ്ങുന്നതിന്റെയും ജന്മദിനം ആഘോഷിക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ആലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു ജാമ്യമനുവദിച്ചത്.

Content Highlights: maradu aneesh and his friends celebrate birthday in court backyard