കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

#ന്യൂസ് ഡെസ്ക്
തിരുനക്കര മൈതാനത്തിന് സമീപം മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി കത്തിക്കുത്ത് നടന്ന സ്ഥലം
തിരുനക്കര മൈതാനത്തിന് സമീപം മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി കത്തിക്കുത്ത് നടന്ന സ്ഥലം

കോട്ടയം: സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു. പാമ്പാടി കോത്തല തടത്തിൽ പുത്തൻപുതിയിടത്തിൽ വിനീത് (33) ആണ് മരിച്ചത്. പ്രതി വിജയപുരം മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി 11:15 -ന് നഗരമധ്യത്തിൽ തിരുനക്കര മൈതാനത്തിന് സമീപം കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം. തൊട്ടടുത്ത് വാഹനപരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂം പോലീസാണ് സംഭവം കണ്ട് ആദ്യമെത്തുന്നത്. സ്ഥലത്ത് കത്തിയുമായി നിന്ന പ്രതിയെ കൺട്രോൾ റൂം രണ്ടിലെ പോലീസ് ഉദ്യോഗസ്ഥരായ എസ്.ഐ. ഉദയൻ, എ.എസ്.ഐ. റോഷൻ, സി.പി.ഒ. ബോബി എന്നിവർ ചേർന്ന് കീഴ്‌പെടുത്തി. കുത്തേറ്റയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിനീതിന്റെ ശരീരത്തിൽ അഞ്ചിലേറെ തവണ കുത്തിയതിന്റെ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Content Highlights: Vineeth (33) died after being stabbed during a clash between groups., The incident occurred near Kerala Bank, Thirunakkara, Kottayam., Police arrested the suspect, Sreekanth, at the crime scene., Victim sustained over five stab wounds and succumbed at the District General Hospital.