ശക്തികുളങ്ങരയിൽ ഭർത്താവ് വാക്കത്തിയെടുത്ത് ഭാര്യയെ വെട്ടി, രക്ഷിക്കാൻ വന്ന രണ്ട് പേർക്കും വെട്ടേറ്റു

കൊല്ലം: ശക്തികുളങ്ങരയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി. സഹോദരി സുഹാസിനി. സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രമണിയുടെ ഭര്‍ത്താവ് അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കാരണമെന്ന് പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. രമണിയും ഭര്‍ത്താവ് അപ്പുക്കുട്ടനും തമ്മിലുള്ള പ്രശ്നമാണ് അനിഷ്ടസംഭവത്തിലേക്കെത്തിച്ചതെന്നാണ് അനുമാനം.
അപ്പുക്കുട്ടനും ഭാര്യയും തമ്മില്‍ ദീര്‍ഘകാലമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്ന് ഇരുവരും വഴക്കിടുകയും അപ്പുക്കുട്ടന്‍ വാക്കത്തിയെടുത്ത് തലയില്‍ വെട്ടുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രമണിയും സൂരജും എത്തി ഇയാളെ തടയാന്‍ ശ്രമിച്ചത്. ഇതിനിടെ അപ്പുക്കുട്ടന്‍ ഇവരെയും വെട്ടുകയായിരുന്നു.
അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. രമണി, സുഹാസിനി, സൂരജ് എന്നിവരെ ആശുപത്രിയിലെത്തിച്ചു. രമണിയുടെ തലയ്ക്കാണ് വെട്ടേറ്റത്.
Content Highlights: Man stabbed three people in kollam