പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തവും 54 വർഷം കഠിനതടവും

കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 54 വര്‍ഷം കഠിനതടവും 1.40 ലക്ഷം രൂപ പിഴയും ശിക്ഷ. പോര്‍ക്കുളം വെസ്റ്റ് മങ്ങാട് ചൂണ്ടയില്‍ വീട്ടില്‍ സന്തോഷി(55)നാണ് കുന്നംകുളം അതിവേഗ പോക്‌സോ പ്രത്യേക കോടതി ജഡ്ജി എസ്. ലിഷ ശിക്ഷ വിധിച്ചത്. പിഴസംഖ്യയില്‍നിന്ന് ഒരു ലക്ഷം രൂപ കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. 2024 ജൂലായ് 21-ന് കളിക്കുകയായിരുന്ന 11 വയസ്സുള്ള ആണ്‍കുട്ടിയെ പാടത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പഴഞ്ഞിയില്‍നിന്ന് വന്നിരുന്ന ബന്ധുക്കള്‍ കുട്ടി പാടത്തുനിന്ന് ചെളിപുരണ്ട് വരുന്നതു കണ്ട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
എസിപി സി.ആര്‍. സന്തോഷ്, എസ്എച്ച്ഒ യു.കെ. ഷാജഹാന്‍, എസ്ഐ എസ്. അനൂപ് എന്നിവരാണ് കേസ് അന്വേഷിച്ചത്. കോടതിയില്‍ 18 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ്, കെ.എന്‍. അശ്വതി, ടി.വി. ചിത്ര എന്നിവര്‍ ഹാജരായി. എഎസ്ഐ എം. ഗീത സഹായിയായി.
Content Highlights: A 55-year-old man in Kunnamkulam, received a life sentence for sexually abusing an 11-year-old