ഇന്‍സ്റ്റഗ്രാമില്‍ വിദ്യാര്‍ഥിനിക്ക് നഗ്നചിത്രങ്ങളും അശ്ലീലസന്ദേശങ്ങളും അയച്ചു; യുവാവ് പിടിയില്‍

അനന്തു
അനന്തു

പാമ്പാടി(കോട്ടയം): വിദ്യാര്‍ഥിനിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് നഗ്‌നചിത്രങ്ങളും അശ്ലീല മെസേജുകളും അയച്ചുവന്നയാള്‍ പിടിയില്‍. 

ചാലക്കുടി പുലാനി ലക്ഷംവീട് കോളനിയില്‍ കല്ലേലി വീട്ടില്‍ കെ.എസ്.അനന്തുവിനെ(21)യാണ് പാമ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ സുവര്‍ണകുമാര്‍ അറസ്റ്റ് ചെയ്തത്. നിരന്തര ശല്യത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു

Content Highlights: man arrested for sending nude photos and obscene messages to girl