24-കാരന്‍ വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചു; പ്രതിക്ക് പേവിഷബാധയുണ്ടെന്ന് പോലീസ്

ജയ്പുര്‍: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം. ഇരുപത്തിനാലുകാരനായ സുരേന്ദ്ര ഠാക്കൂര്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. രാജസ്ഥാന്‍ സര്‍ധന സ്വദേശിനിയായ ശാന്തി ദേവി(65)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീടിനു സമീപത്തെ സ്ഥലത്ത് കന്നുകാലികളെ തീറ്റുകയായിരുന്ന ശാന്തി ദേവിയെ സുരേന്ദ്ര ഠാക്കൂര്‍ കല്ലു കൊണ്ടിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവരുടെ മാംസം ഇയാള്‍ ഭക്ഷിച്ചു. മാനസികനില തെറ്റിയവരെ പോലെയാണ് ഇയാള്‍ പെരുമാറിയിരുന്നതെന്നും ഇടയ്ക്കിടെ അക്രമാസക്തനായിരുന്നെന്നും പോലീസ് പറയുന്നു.
പരിശോധനയില്‍ ഇയാള്‍ക്ക് പേവിഷബാധയേറ്റതായി വ്യക്തമായിട്ടുണ്ട്. പേവിഷബാധ തീവ്രമാകുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളും ഇയാള്‍ പ്രകടിപ്പിക്കുന്നുണ്ട്. കൊലപാതകം, നരഭോജനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ശാന്തി ദേവിയുടെ മകന്റെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശാന്തി ദേവിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Content Highlights: man arrested for killing elderly woman and eating her flesh in rajasthan