ടെക്നോപാർക്ക് ജീവനക്കാരിക്കുനേരെ നഗ്നതാ പ്രദർശനം; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

എസ്. പ്രദീപ്
എസ്. പ്രദീപ്

തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരിക്കുനേരേ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം ജങ്ഷനു സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ പോത്തൻകോട് നന്നാട്ടുകാവ് തളിയിൽ പുത്തൻ വീട്ടിൽ എസ്.പ്രദീപ് (42) ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെയോടെയാണ് പ്രധാന ഗേറ്റിനു സമീപത്തുവെച്ച് ഇയാൾ നഗ്നതാപ്രദർശനം നടത്തിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം എസ്.എച്ച്.ഒ. മിഥുന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്.

Content Highlights: Man arrested for flashing to woman working at Technopark, Kazhakkoottam, Thiruvananthapuram.