ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ, നാലുവർഷമായി അടുപ്പത്തിലെന്ന് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയിൽ. അടൂർ സ്വദേശിനി ഗംഗയാണ് കൊല്ലപ്പെട്ടത്. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപത്തുള്ള ലോഡ്ജിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ പതിനൊന്നുമണിയോടെ ഗംഗയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. നഴ്സിങ് പൂർത്തിയാക്കിയ ശേഷം ജോലി അന്വേഷിച്ചു വരികയായിരുന്നു ഗംഗ. ബി.എസ്.സി. നഴ്സിങ് ബിരുദധാരിയായ ഗോകുൽ നഴ്സിങ് വിദ്യാർഥികൾക്ക് കോളേജ് അഡ്മിഷൻ നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ഇരുവരും തമ്മിൽ കഴിഞ്ഞ നാലുവർഷമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്താണ് കൊലപാതകത്തിനുപിന്നിൽ എന്ന കാര്യം വ്യക്തമല്ല.
Content Highlights: Malayali nurse named Ganga from Adoor found dead in a Bengaluru lodge., Accused Gokul Krishna, a Kollam native, has been arrested by the police., The victim and the accused were in a relationship for four years., Police investigation is ongoing to determine the motive behind the murder.