ആദ്യം ഭര്‍ത്താവ്, പിന്നാലെ ഭാര്യയും കഞ്ചാവുമായി പിടിയിലായി; പുറത്ത് വന്നത് കഞ്ചാവ് വില്‍പ്പനയും

പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

കോഴിക്കോട്: വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. വില്യാപ്പിള്ളി സ്വദേശി അബ്ദുൾ കരീം, റുഖിയ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 25​ ​ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

വടകരയിൽ നിന്ന് പിടികൂടിയ അബ്ദുൾ കരീമിൽ നിന്നും 10 ​ഗ്രാം കഞ്ചാവാണ് പോലീസ് ആദ്യം കണ്ടെടുത്തത്. ഇയാൾ നിരവധി കേസുകളിലും പ്രതിയാണ്. പിന്നീട് ലഭിച്ച വിവരത്തിലാണ് വില്യാപ്പിള്ളിയിലെ റുഖിയയുടെ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്നും 15 ​ഗ്രാം കഞ്ചാവും തൂക്കാൻ ഉപയോ​ഗിക്കുന്ന ഉപകരണവും കണ്ടെടുത്തു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്താറുണ്ടെന്നും റുഖിയ നേരത്തെ പിടികൂടിയ അബ്ദുൾ കരീമിന്റെ ഭാര്യയാണെന്നും എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് വ്യക്തമായത്. ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.

Content Highlights: Couple Abdul Kareem and Rukhiya arrested in Kozhikode, with 25 grams of cannabis