പഠനത്തിനുശേഷം ജോലിക്കുനിന്ന കടയിൽ ക്രൂരത; 16-കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പെറ്റ് ഷോപ്പ് ഉടമയെയും ജിം ട്രെയിനറെയുമാണ് പോലീസ് അറസ്റ്റുചെയ്തത്. കോവളം സ്വദേശികളായ അനൂപ്, റെജി എന്നിവരാണ് പ്രതികൾ.

വളർത്തുമൃഗങ്ങളെ വിൽക്കുന്ന ഒരു കടയിൽവെച്ചാണ് പ്രതികൾ 16-കാരിയായ വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. സ്‌കൂൾ പഠനത്തിനുശേഷമുള്ള ഒഴിവുസമയങ്ങളിൽ വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടയിൽ ജോലിക്കുനിൽക്കുകയായിരുന്നു പെൺകുട്ടി. ഇവിടെവെച്ചാണ് കടയുടമയും സുഹൃത്തായ ജിം ട്രെയിനറും പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.

സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനമേറ്റതായുള്ള വിവരം അറിയിച്ചത്. ഇതോടെ സ്‌കൂൾ അധികൃതർ പോലീസ് സ്‌റ്റേഷനിലും ചൈൽഡ് ലൈനിലും ഇക്കാര്യമറിയിച്ചു. തുടർന്ന് പോലീസ് പ്രതികളിലേക്കെത്തുകയായിരുന്നു.