കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ മൊബൈല്‍ഫോണ്‍ മോഷണം; ബംഗാള്‍ സ്വദേശിയെ പിടികൂടി ആര്‍പിഎഫ്

മോഷണത്തിന്റെ സിസിടിവി ദൃശ്യം, അറസ്റ്റിലായ പ്രതിയുമായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍
മോഷണത്തിന്റെ സിസിടിവി ദൃശ്യം, അറസ്റ്റിലായ പ്രതിയുമായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

കോട്ടയം: കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കാത്തിരിപ്പുകേന്ദ്രത്തില്‍നിന്ന് യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയിലായി. പശ്ചിമബംഗാളിലെ ഉത്തര്‍ദിനാപുര്‍ സ്വദേശി നജറുല്‍ ഹഖിനെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. 

കാത്തിരിപ്പുകേന്ദ്രത്തില്‍ വിശ്രമിക്കുകയായിരുന്ന യാത്രക്കാരന്റെ 16,000 രൂപ വിലയുള്ള മൊബൈല്‍ഫോണ്‍ ആണ് പ്രതി മോഷ്ടിച്ചത്. പ്രതിയുടെ പക്കല്‍നിന്ന് മറ്റൊരു മൊബൈല്‍ഫോണും കണ്ടെടുത്തിട്ടുണ്ട്. പ്രതി മൊബൈല്‍ഫോണ്‍ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 


 

Content Highlights: RPF arrested a man for stealing a passenger`s phone worth ₹16,000 at Kottayam Railway Station