കൈയിൽ ചരടുകെട്ടുന്നത് വിലക്കിയ ജയിൽ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; കൊടി സുനിയുടെ പേരിൽ കേസ്

#ന്യൂസ് ഡെസ്‌ക്
കൊടി സുനി | Photo: mathrubhumi archives
കൊടി സുനി | Photo: mathrubhumi archives

തവനൂർ: കൈയിൽ ചരടുകെട്ടുന്നത് വിലക്കിയതിന് ഭീഷണിപ്പെടുത്തി എന്ന ജയിൽ ഉദ്യോഗസ്ഥന്റെ പരാതിയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പേരിൽ കുറ്റിപ്പുറം പോലീസ് കേസെടുത്തു.

തവനൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് ജിജേഷിന്റെ പരാതിയിലാണ് കേസെടുത്തത്. കൈയിൽ കെട്ടിയ ചരട് അഴിച്ചുമാറ്റണമെന്ന് കഴിഞ്ഞമാസം ജയിൽ ഉദ്യോഗസ്ഥർ കൊടി സുനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ചരട് ഊരി പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. വീണ്ടും ചരട് കൈയിൽ കെട്ടിയപ്പോൾ ജോയിന്റ് സൂപ്രണ്ട് ഇടപെട്ടു. ഇതോടെ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തി. വ്യാജ പരാതി നൽകുമെന്നും കുടുംബത്തെയടക്കം കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Content Highlights: Kodi Suni, convicted in the T.P. Chandrasekharan murder case, faces charges for threatening a jail officer in Thavanoor. Read details.