പെയിന്റ് ബക്കറ്റിൽ കഞ്ചാവ് ശേഖരം; പിടിച്ചെടുത്തത് 16 കിലോ, രണ്ടുപേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ 16 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിലായി. കാക്കനാട്ടെ വാടക വീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെയിന്റ് ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ചില്ലറ വിൽപ്പനയ്ക്കായി ഒഡീഷയിൽ നിന്നും എത്തിച്ചതാണ് ഈ കഞ്ചാവെന്നാണ് വിവരം. വാടക വീട്ടിൽ നടന്ന എക്സൈസ് മിന്നൽ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
കാരിയർമാർ വഴി സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇവർ ആദ്യമായാണ് കഞ്ചാവുമായി കേരളത്തിലെത്തുന്നത്. ഇവർക്ക് പിന്നിൽ ആരെന്നതിൽ വ്യക്തമായ സൂചന എക്സൈസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കഞ്ചാവ് കേരത്തിലെത്തിച്ച് തൊട്ടടുത്ത ദിവസം തന്നെ കാരിയർമാരെ മടക്കി അയക്കുകയാണ് ഇവർ ചെയ്യുന്നത്. ചെറിയ തുകയ്ക്ക് ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് 50 ഇരട്ടിയിലധികം തുകയ്ക്കാണ് സംസ്ഥാനത്ത് ചില്ലറ വിൽപ്പന നടത്തുന്നത്.
Content Highlights: 16 kg of ganja seized by Excise in Kochi, Drugs were hidden inside paint buckets in a rented house in Kakkanad, Smuggled from Odisha for retail sale in Kerala at high prices, Two carriers arrested on their first trip to the state