ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങൾ; മർദനപരാതി നൽകിയ ഡോക്ടർക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

#ന്യൂസ് ഡെസ്ക്
• കൊച്ചിയിൽ യുവ ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി മർദിച്ച കേസിൽ അറസ്റ്റിലായ നടി അതുല്യ ചന്ദ്രയെയും നടൻ ബിബിൻ പെരുമ്പിള്ളിയെയും എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ, ഇൻസൈറ്റിൽ ഡോക്ടർ ജോൺ വർഗീസ്
• കൊച്ചിയിൽ യുവ ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി മർദിച്ച കേസിൽ അറസ്റ്റിലായ നടി അതുല്യ ചന്ദ്രയെയും നടൻ ബിബിൻ പെരുമ്പിള്ളിയെയും എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ, ഇൻസൈറ്റിൽ ഡോക്ടർ ജോൺ വർഗീസ്

കൊച്ചി: കൊച്ചിയിൽ ബലാത്സംഗക്കേസിൽ പ്രതിയായ ഡോക്ടർക്കെതിരെ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. യുവതികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഡോക്ടർ സ്വന്തം ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇൻഫോപാർക്ക് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പന്ത്രണ്ടോളം സ്ത്രീകൾക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളാണ് കണ്ടെടുത്തത്.

കേസിലെ പ്രതിയായ ഡോക്ടർ ജോൺ വർഗീസ് നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനായി ഉടൻതന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് ഇൻഫോപാർക്ക് പൊലീസ് നൽകുന്ന സൂചന.

യുവനടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പിള്ളിയും ഉൾപ്പെട്ട ഫ്ലാറ്റിലെ ബ്ലാക്ക്മെയിലിങ് കേസിലാണ് ഇപ്പോൾ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ഡോക്ടർ കേസ് നൽകിയതിന് പിന്നാലെയാണ്, മർദനക്കേസിലെ പ്രതികളിലൊരാളുടെ ബന്ധുവായ തൃപ്പൂണിത്തുറ സ്വദേശിനിയായ 50-കാരി പോലീസിൽ ഡോക്ടർക്കെതിരേ പീഡനപരാതി നൽകുന്നത്.

ഒക്ടോബർ 10-ന് വൈകീട്ട് 7.30-ഓടെ ഇൻഫോപാർക്കിലെ സ്വകാര്യ ഹോട്ടലിന് സമീപത്തുനിന്ന് പ്രതിയായ ഡോക്ടർ പരാതിക്കാരിയെ സ്വന്തം കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. അടുത്തുള്ള ബാറിലെത്തിച്ച് മദ്യം നൽകി അവശയാക്കിയശേഷം, മറ്റൊരു ഹോട്ടൽ മുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരി മുൻപ് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയിരുന്നു.

Content Highlights: Police recovered explicit videos of around twelve women from the absconding doctor's mobile phone., The prime accused, Dr. John Varghese, is currently absconding and a lookout notice is expected soon., The case stems from a complaint filed by a 50-year-old woman regarding an incident on October 10 near Infopark.