ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ

#ന്യൂസ് ഡെസ്ക്ക്
ലിജു കൃഷ്ണൻ | ഫോട്ടോ: Screengrab - Mathrubhumi News
ലിജു കൃഷ്ണൻ | ഫോട്ടോ: Screengrab - Mathrubhumi News

കൊച്ചി: ബലാത്സംഗ കേസിൽ സിനിമാസംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ. എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മതിയായ തെളിവുകളില്ല എന്ന് വ്യക്തമാക്കിയ കോടതി, ലിജു കൃഷ്ണയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

2022-ൽ കൊച്ചി സ്വദേശിനി നൽകിയ പരാതിയിൽ കൊച്ചി ഇൻഫോപാർക്ക് പോലീസാണ് ലിജുവിനെ അറസ്റ്റ് ചെയ്തത്. 2020 മുതൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനായിരുന്നു ലിജു. ഈ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് ലിജുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അവസാന ഘട്ടത്തിലെത്തിയ ഷൂട്ടിങ്ങ് പ്രതിസന്ധിയിലായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ചിത്രീകരണം മുഴുവനാക്കാനായത്.

Content Highlights: Film director Liju Krishna cleared of all charges in a 2022 rape case., Ernakulam Additional District Sessions Court pronounced the verdict., Court cited a lack of sufficient evidence as the reason for acquittal., The case had previously caused production delays for his movie 'Padavettu'.