പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകംചെയ്ത് കഴിച്ചു; കണ്ണൂരില്‍ രണ്ടുപേര്‍ പിടിയില്‍

അറസ്റ്റിലായ പ്രതികള്‍, പാകംചെയ്ത ഇറച്ചി
അറസ്റ്റിലായ പ്രതികള്‍, പാകംചെയ്ത ഇറച്ചി

തളിപ്പറമ്പ് (കണ്ണൂര്‍): പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകംചെയ്ത് കഴിച്ച രണ്ടുപേരെ വനംവകുപ്പ് പിടികൂടി. മാതമംഗലം മുണ്ടപ്രം സ്വദേശികളായ ഉറുമ്പില്‍ ഹൗസില്‍ യു. പ്രമോദ്(40), ചന്ദനംചേരി ഹൗസില്‍ സി. ബിനീഷ് (37) എന്നിവരാണ് പിടിയിലായത്.

പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡിലെ വീട്ടുപരിസരത്തുവെച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകംചെയ്ത് കഴിക്കുകയായിരുന്നു രണ്ടുപേരും. വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയാണ് പെരുമ്പാമ്പ്.

Content Highlights: Two men were arrested in Taliparamba, Kannur, Kerala for killing and consuming a python