തടഞ്ഞുനിർത്തി ATM കാർഡ് പിടിച്ചുവാങ്ങി ഒരുലക്ഷം കവർന്നു; സിസിടിവി ദൃശ്യം തുമ്പായി; മൂന്നുപേർ പിടിയിൽ

#മാതൃഭൂമി ന്യൂസ്
.
.

കാസർകോട്: നെല്ലിക്കുന്നിൽ ഗൃഹനാഥനെ തടഞ്ഞുനിർത്തി എടിഎം കാർഡ് പിടിച്ചുവാങ്ങി പണം കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ആലമ്പാടി സ്വദേശി ഖമറുദ്ദീന്റെ ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.

ഖമറുദ്ദീനെ മൂന്നംഗസംഘം തടഞ്ഞുനിർത്തി കാർഡ് മോഷ്ടിച്ച ശേഷം എടിഎം കൗണ്ടറിലെത്തി ഒരുലക്ഷം രൂപ പിൻവലിക്കുകയായിരുന്നു. ഖമറുദ്ദീൻ നൽകിയ വിവരങ്ങളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരേയും കാസർകോട് ടൗൺ പോലീസ് തിരിച്ചറിഞ്ഞത്.

മൂന്നുപ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതികളുടെ വിശദാംശങ്ങൾ പോലീസ് ഉടൻ പുറത്തുവിട്ടേക്കും. ഇവരിൽനിന്ന് പണം തിരിച്ചെടുക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.

Content Highlights: Kasaragod ATM Card Theft: Three Arrested in Nellikunnu Robbery