മദ്യപിച്ച് വാഹനം ഓടിച്ച് അപകടം; നടനും സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയുമായ ശിവദാസനെതിരേ കേസ്

#മാതൃഭൂമി ന്യൂസ്
പി. ശിവദാസൻ | Photo: Screengrab/ Mathrubhumi News
പി. ശിവദാസൻ | Photo: Screengrab/ Mathrubhumi News

കണ്ണൂർ: മദ്യപിച്ച് വാഹനം ഓടിച്ച് അപകടംവരുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരേ കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയും സിനിമാ താരവുമായ പി. ശിവദാസനെതിരേയാണ് കേസെടുത്തത്. എടയന്നൂരിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി വ്യക്തായത്. തുടർന്നാണ് ശിവദാസനെതിരേ കേസെടുത്തത്.

Content Highlights: Police Officer Arrested for Drunk Driving Incident in Kannur