കമലേശ്വരത്ത് തുണിക്കടയിൽ മോഷണശ്രമം: രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: കമലേശ്വരത്തുള്ള തുണിക്കടയുടെ പൂട്ട് പൊട്ടിച്ച് അകത്തുകയറി തുണികൾ മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് ആറ്റുകാൽ കട്ടക്കൽ വീട്ടിൽ സൂരജ്(21), ആറ്റുകാൽ വയൽവീട്ടിൽ ധ്രുവൻ(25) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.
കടയിൽ കയറി തുണികൾ മോഷ്ടിക്കുന്നതിനിടെ അപ്രതീക്ഷിതമായി കടയുടമ തിരികെ എത്തിയിരുന്നു. കടയ്ക്കുള്ളിൽ മോഷണം നടത്തുകയായിരുന്ന യുവാക്കളെ കണ്ട ഉടൻ ഉടമ ബഹളം വെച്ച് ആളുകളെ കൂട്ടി. തുടർന്ന്, പൂന്തുറ പോലീസിൽ വിവരമറിയിക്കുകയും, എസ്.ഐ. ശ്രീജേഷ്, എസ്.സി.പി.ഒ. സജി എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയും ചെയ്തു. പിടിയിലായ യുവാക്കൾക്കെതിരെ പൂന്തുറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Content Highlights: Two suspects, Suraj (21) and Dhruvan (25), were arrested., The incident occurred at a textile shop in Kamaleswaram., The shop owner caught the thieves in the act and raised an alarm., Poonthura police successfully apprehended the suspects following the alert.