രഹസ്യബന്ധം തുടരാൻ യുവതിയുടെ കടുംകൈ; ഭക്ഷണത്തിൽ വിഷംകലർത്തി ഭർത്താവിനെയും മക്കളെയും കൊല്ലാൻശ്രമം

മൈസൂരു: യുവാവുമായുള്ള രഹസ്യബന്ധം തുടരാന്‍ രണ്ടു മക്കളെയും ഭര്‍ത്താവിനെയും ഭര്‍ത്തൃവീട്ടുകാരെയും കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഹാസനില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ കെരളൂരു വില്ലേജിലെ ഗജേന്ദ്രയുടെ ഭാര്യ ചൈത്രയെയാണ് ബേലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 11 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. സമീപകാലത്ത് ഗ്രാമത്തിലെ പുനീത് എന്ന യുവാവുമായി ചൈത്ര അടുപ്പത്തിലായി.
ഈ വിഷയം വീട്ടിലറിഞ്ഞ് വലിയ ബഹളമുണ്ടായിരുന്നു. തുടര്‍ന്ന് ദിവസങ്ങളായി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ചൈത്രയും രണ്ടുമക്കളും ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളുമാണ് വീട്ടില്‍ ഒരുമിച്ചുതാമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി കുടുംബങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ ചൈത്ര വിഷം കലര്‍ത്തുകയും സംശയം തോന്നിയ ഗജേന്ദ്ര വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.
പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തു. ഭക്ഷണസാംപിളുകള്‍ ലാബില്‍ വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ബേലൂര്‍ പോലീസ് അറിയിച്ചു.
Content Highlights: A woman in Hassan, India, was arrested for allegedly trying to poison her husband, children