ഇടുക്കിയിൽ വീടിനുള്ളിൽ യുവാവ് മരിച്ചനിലയിൽ; കഴുത്തറത്ത് രക്തം വാർന്നനിലയിൽ മൃതദേഹം

ഇടുക്കി: ഉടുമ്പൻചോലയിൽ യുവാവിനെ വീട്ടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല സ്വദേശി സോൾ രാജിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സോൾ രാജ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രണ്ടുദിവസം ഇയാളെ വെളിയിൽ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്. കിടക്കയിൽ കഴുത്തറത്ത് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.
Content Highlights: Youth Found Dead in Udumbanchola Home