വിവാഹം കഴിക്കുന്നതിൽ തർക്കം; 18-കാരിയെ ആൺസുഹൃത്ത് കഴുത്തുഞെരിച്ചു കൊന്നു, മരണമുറപ്പാക്കാൻ കല്ലുകൊണ്ട് ഇടിച്ചു, പെട്രോളൊഴിച്ച് കത്തിച്ചു

അടിമാലി: ഇടുക്കി പാമ്പ്ള ചെക്ക്പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി നിത്യ(18)യുടേതെന്ന് സ്ഥിരീകരിച്ച് പോലീസ്. നിത്യയെ കൊലപ്പെടുത്തിയ ആൺസുഹൃത്ത് രാജാക്കാട് ഖജനപാറ സ്വദേശി നിഷാന്തിനെ(19) പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹം കഴിക്കുന്നതിനേച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മരണം ഉറപ്പാക്കാൻ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചെന്നും പോലീസ് പറഞ്ഞു.
ഒക്ടോബർ 14-നാണ് ഡാമിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെ ഇതുവഴിപോയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. സ്ത്രീയുടേതെന്ന് തിരിച്ചറിഞ്ഞതോടെ പ്രദേശത്തും സമീപജില്ലയിലുമുള്ള മിസ്സിങ് കേസുകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.
Content Highlights: 18-year-old Nithya from Bodinayakanur found burned near Idukki Pambla checkpost., Her 19-year-old male friend Nishanth arrested by the police., Murder triggered by a dispute over marriage., Victim was strangled, burned with petrol, and struck on the face with a stone.