ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; ബന്ധുവായ 14-കാരൻ പിടിയിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗോരഖ്‌പുർ: ഉത്തർപ്രദേശിലെ ഗോരഖ്‌പുരിൽ ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബന്ധുവായ 14 വയസ്സുകാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വെള്ളിയാഴ്ച രാത്രി അമ്മയുടെ അടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശനിയാഴ്ച രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ് കുടുംബം നടത്തിയ തിരച്ചിലിലാണ് വീടിന് 500 മീറ്റർ അകലെയുള്ള പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയിൽ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് അന്വേഷണം 14-കാരനിലേക്ക് എത്തിയത്.

ചോദ്യംചെയ്യലിൽ മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്ന് പ്രതി സമ്മതിച്ചു. ശനിയാഴ്ച പുലർച്ചെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പാടത്ത് ഉപേക്ഷിച്ച് ഇയാൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ കാണാതായപ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കുമൊപ്പം പ്രതിയും തിരച്ചിലിൽ പങ്കുചേർന്നിരുന്നു. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

Content Highlights: 9-month-old infant abducted from home in Gorakhpur, 14-year-old relative identified as the perpetrator via CCTV, Victim found abandoned in a field with serious injuries, Accused confessed to the crime under the influence of alcohol, Perpetrator to be presented before the Juvenile Justice Board